Wednesday, September 25, 2013

കുട്ടനാടിന്റെ മാറിലൂടെ ............


ഓണം അവധിക്കു ഒരു യാത്ര പോണംന്നു വേനലവധിക്കുതന്നെ ഉറപ്പിച്ചതാ ....മക്കളുടെ നിർബന്ധം അന്ന് നടപ്പിലാക്കാൻ പറ്റാഞ്ഞതിന്റെ വിഷമം എനിക്കും .....പോകുന്നത് എന്റെ അമ്മയുടെ നാട്ടിലെക്കാവട്ടെ എന്ന് ഞാൻ പറഞ്ഞപ്പോൾ എല്ലാര്ക്കും അതു സ്വീകാര്യവും ആയീ ......കരുവാറ്റ ചുണ്ടനും തകഴിയും ഹരിപ്പാടും.... മട വീഴുന്ന പാട ശേഖരവും ....പാൽ പായസത്തിന്റെ മധുരമൂറുന്ന അമ്പലപ്പുഴയും കടന്നൊരു സായന്തന യാത്ര ...........





































Monday, September 2, 2013

മാടായിപ്പാറ വിളിക്കുന്നു .......പ്രകൃതിയിലേക്ക് ......

വളരെ യാദൃശ്ചിക മായാണ് കണ്ണൂരിൽ നിന്ന് കാസർഗോഡ്‌ യാത്രയിൽ  മാടായിപ്പാറ വഴി തെരഞ്ഞെടുത്തത് ..സൂര്യൻ അത്രകണ്ട് പഴുത്തു നിൽപ്പുണ്ടായിരുന്നു ....മഴമാറി തെളിഞ്ഞ അന്തരീക്ഷവും ....ഒരു മൊട്ടക്കുന്നിൽ അങ്ങിങ്ങായി പച്ച പുതച്ചു നില്ക്കുന്ന കാഴ്ച ഏതോ അദൃശ്യ കലാകാരന്റെ സാന്നിധ്യം വിളിച്ചോതി,തൂവെള്ള യും വയലറ്റും നിറങ്ങളിൽ പൂക്കൾ തീർത്ത പട്ടുടുപ്പ്‌  ഞൊറി വെച്ചുടുത്ത ചെങ്കൽ പാറകളിൽ കണ്ടത് അഹങ്കാരത്തിന്റെ തലയെടുപ്പ് .....സായന്തന സൂര്യ കിരണങ്ങൾ കുഞ്ഞുപൂക്കളിൽ സ്വർണം പതിച്ചു .......ഹലോജെൻ ബൾബിന്റെ ഓറഞ്ചു വർണ്ണവുമായി കുന്നുകയറി എത്തുന്ന കുഞ്ഞു വാഹനങ്ങൾ ആഭരണ ശോഭയായി ......വിരഹ വേദന യോടെ  കുന്നിറങ്ങുമ്പോൾ മനസ്സിൽ നിറയെ പ്രകൃതിയുടെ സൗന്ദര്യമായിരുന്നു ....