Monday, September 2, 2013

മാടായിപ്പാറ വിളിക്കുന്നു .......പ്രകൃതിയിലേക്ക് ......

വളരെ യാദൃശ്ചിക മായാണ് കണ്ണൂരിൽ നിന്ന് കാസർഗോഡ്‌ യാത്രയിൽ  മാടായിപ്പാറ വഴി തെരഞ്ഞെടുത്തത് ..സൂര്യൻ അത്രകണ്ട് പഴുത്തു നിൽപ്പുണ്ടായിരുന്നു ....മഴമാറി തെളിഞ്ഞ അന്തരീക്ഷവും ....ഒരു മൊട്ടക്കുന്നിൽ അങ്ങിങ്ങായി പച്ച പുതച്ചു നില്ക്കുന്ന കാഴ്ച ഏതോ അദൃശ്യ കലാകാരന്റെ സാന്നിധ്യം വിളിച്ചോതി,തൂവെള്ള യും വയലറ്റും നിറങ്ങളിൽ പൂക്കൾ തീർത്ത പട്ടുടുപ്പ്‌  ഞൊറി വെച്ചുടുത്ത ചെങ്കൽ പാറകളിൽ കണ്ടത് അഹങ്കാരത്തിന്റെ തലയെടുപ്പ് .....സായന്തന സൂര്യ കിരണങ്ങൾ കുഞ്ഞുപൂക്കളിൽ സ്വർണം പതിച്ചു .......ഹലോജെൻ ബൾബിന്റെ ഓറഞ്ചു വർണ്ണവുമായി കുന്നുകയറി എത്തുന്ന കുഞ്ഞു വാഹനങ്ങൾ ആഭരണ ശോഭയായി ......വിരഹ വേദന യോടെ  കുന്നിറങ്ങുമ്പോൾ മനസ്സിൽ നിറയെ പ്രകൃതിയുടെ സൗന്ദര്യമായിരുന്നു ....






























7 comments:

Koshy Alexander said...

വളരെ ഇഷ്ടപ്പെട്ടു എന്നാലും
ആ പുല്‍പരപ്പില്‍ വണ്ടി ഓടികണ്ടായിരിന്നു...

നായിബ് ഈ എം/Nayib E M said...

പ്രകൃതിയുടെ മനോഹാരിത പങ്കുവച്ചതിന് നന്ദി.

ദിവ്യ said...

പ്രവീണെട്ടാ നന്നായിടുണ്ട്

Unknown said...

വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന ചിത്രങ്ങള്‍ ..... ഒരുപാട് ഇഷ്ടപ്പെട്ടു

sitara said...

very nice... ur cam is a poet...thank u for those clicks which unveil the beauty of nature

അന്നവിചാരം said...

പിന്നെയും പിന്നെയും ഇവിടെ വന്നു നോക്കും ഈ മനോഹാരിത കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല എന്നതാണ് സത്യം!

RK said...

thakarthu sakhave...nice